തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ടുറിസം മേഖലയിലെ തൊഴിലവസരങൾ 1.3 മില്യണിൽ എത്തുമെന്ന് പ്രതീക്ഷ

സൗദി ഹ്യൂമൻ റിസോഴ്‌സ് അഡൈ്വസർ ഡോ. ഖലീൽ അൽ ദിയാബി, തൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ ടൂറിസം മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

“ടൂറിസവും സംസ്കാരവും രാജ്യത്തിലെ രണ്ട് സുപ്രധാന മേഖലകളാണ്, അവയുടെ ഭാവി തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ സമ്പന്നമാണ്, 2030-ൽ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ 13 ലക്ഷത്തിൽ എത്തും”_അദ്ദേഹം വ്യക്തമാക്കി.

“സൗദി വിഷൻ 2030-ൻ്റെ ലക്ഷ്യങ്ങളിൽ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ഉൾപ്പെടുന്നു, കൂടാതെ തൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ ഈ രണ്ട് മേഖലകളും  പ്രധാനമാണ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, പബ്ലിക് റിലെഷൻസ് സ്പെഷ്യലൈസേഷനുകൾ എന്നിവക്ക് ടൂറിസം ഒരു നല്ല മേഖലയാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്