തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 14 വയസ്സുകാരി തടാകത്തിൽ മുങ്ങി മരിച്ചു

സൗദിയിലെ മൈസാൻ ഗവര്ണറേറ്റിലെ ബനൂ മാലികിൽ 14 വയസ്സുകാരി കാൽ വഴുതി വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു.

കുടുംബത്തോടൊപ്പം ബനൂ മാലികിലെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ പെൺകുട്ടി ഇളയ സഹോദരിയോടൊപ്പം നടക്കാൻ പോയതായിരുന്നു.

പ്രദേശത്തെ ബുവാ താഴ്‌വരയിലെ ഐൻ അൽ-വബ്ര തടാകത്തിനരികെ മത്സ്യങ്ങളെ നോക്കി നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സഹോദരി ശബ്ദമുയർത്തി സഹായത്തിനായി വിളിക്കുന്നത് കേട്ട് സമീപത്ത് താമസിക്കുന്ന രണ്ട് പൗരന്മാർ എത്തി കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു.

വിവരമറിഞ്ഞ് റെഡ് ക്രസൻ്റ് സ്ഥലത്തെത്തി കുട്ടിയെ അൽ-ഖുറൈ ബാനി മാലിക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group