തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യമനെ സഹായിക്കാൻ സൗദി അറേബ്യ 500 മില്യൺ ഡോളറിൻ്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു

റിയാദ്:  യമൻ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുക, സെൻട്രൽ ബാങ്ക് ഓഫ് യെമനെ ശക്തിപ്പെടുത്തുക, യെമൻ ജനതയുടെ വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് യമനെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് യമനിലേക്കുള്ള 300 മില്യൺ ഡോളർ നിക്ഷേപവും രാജ്യത്തിൻ്റെ 1.2 ബില്യൺ ഡോളറിൻ്റെ ബജറ്റ് കമ്മി പരിഹരിക്കാനുള്ള 200 മില്യൺ ഡോളറും പാക്കേജിൽ ഉൾപ്പെടുന്നു.

സൗദി ഡെവലപ്‌മെൻ്റ് ആൻഡ് റീ കൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ  മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്, കൂടാതെ യമനിനായി ശക്തമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഭക്ഷ്യ സുരക്ഷ, ശമ്പള പിന്തുണ, പ്രവർത്തന ചെലവുകൾ, സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കൽ എന്നിവക്ക് ഇത് മുൻഗണന നൽകും.

യമനിലെ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത ഈ സംരംഭം ഉയർത്തിക്കാട്ടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്