സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
ജിസാൻ: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
യാസിർ മുഹമ്മദ് എന്ന യമനി പൗരനെ കുത്തിക്കൊലപ്പെടുത്തിയ ഖാസിം ബിൻ മുഹമ്മദ് എന്ന സൗദി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.
വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് വധ ശിക്ഷ നടപ്പാക്കുകയും ചെയ്‌തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
