മിന ഭക്തിനിർഭരം: ഹാജിമാർ ശനിയാാഴ്ച മൂന്ന് ജംറകളിലും കല്ലേർ നിർവ്വഹിക്കും
മിന: ശനിയാഴ്ച അഥവാ, രണ്ടാം പെരുന്നാൾ ദിനം ( അയ്യാമുതശ് രീഖിന്റെ ആദ്യ ദിനത്തിൽ )ഹാജിമാർ മൂന്ന് ജം റകളിലും കല്ലേർ നടത്തും.
ജമ്രതുസുഗ് റ, ജമ്രതുൽ വുസ്ത്വ, ജമ്രതുൽ അഖബ എന്നീ ജമ്രകളിൽ ആണ് കല്ലേർ നടത്തുക.
ശനിയാഴ്ച ളുഹർ സമയം ആകുന്നതോടെയാണ് ജം റകളിൽ കല്ലേർ നടത്തുന്നതിനുള്ള സമയം ആരംഭിക്കുക.
ഏറെ സുരക്ഷിതമായും സമാധാനമായും കല്ലേർ കർമ്മങ്ങൾ നിർവ്വഹിച്ച് തിരികെ മിനായിലെ താമസ സ്ഥലത്ത് തിരിച്ചെത്താൻ എല്ലാ സജ്ജീകരണങ്ങളും സൗദി അധികൃതർ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ദിവസം ഹാജിമാർ അധികവും ഇഫാളതിന്റെ ത്വവാഫും സ അ് യും തല മുണ്ഡനം ചെയ്യലും ബലിയർപ്പിക്കലും എല്ലാം പൂർത്തിയാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
