മക്കയിൽ മലപ്പുറം സ്വദേശി മരിച്ചു
മക്ക: മലപ്പുറം പാണ്ടിക്കാട് സ്വദേശി വാചാലി അബ്ദുൽ ജലീൽ മക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
മക്കയിലെ ഉത്തൈബിയയിലെ സഫ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.
മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വെച്ച് അൽപസമയം മുമ്പാണ് മരണം സംഭവിച്ചതെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടുർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
