തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop StoriesWorld

തിരിച്ചടിയുണ്ടാകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, ഇറാന് അഭിനന്ദനം

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണം ദുർബലമാണെന്നും, ഇതിന് അമേരിക്ക തിരിച്ചടിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ആക്രമണത്തിൽ അമേരിക്കക്കാർക്കാർക്കും പരിക്കേൽക്കുകയോ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

“അമേരിക്കക്കാർക്കാർക്കും പരിക്കേറ്റില്ലെന്നും, കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്നും സന്തോഷത്തോടെ അറിയിക്കുന്നു. ഏറ്റവും പ്രധാനമായി, ഇനി വെറുപ്പുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ഇറാൻ മുൻകൂട്ടി വിവരങ്ങൾ നൽകിയതുകൊണ്ട് ആരുടെയും ജീവൻ നഷ്ടപ്പെടുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തില്ലെന്നും ട്രംപ് ഇറാനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

മുൻകൂട്ടി വിവരം നൽകിയതിന് ഇറാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ആരുടെയും ജീവൻ നഷ്ടപ്പെടാതെയും ആർക്കും പരിക്കേൽക്കാതെയും സംഭവം അവസാനിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തെ ഫലപ്രദമായി നേരിട്ട ഖത്തറിന്റെ സഹായത്തിന് ഖത്തർ അമീറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മേഖലയിൽ ഇറാൻ സമാധാനത്തിലേക്കും ഐക്യത്തിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും, ഇസ്രായേലിനെയും അങ്ങനെ ചെയ്യാൻ താൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group