സൗദിയിൽ എറ്റവും കൂടുതൽ പരാതി ലഭിച്ച എയർപോർട്ട് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് സൗദിയിലെ എറ്റവും പരാതി ലഭിച്ച വിമാനത്താവളമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട്.
289 യാത്രക്കാരാണ് ജിദ്ദ എയർപോർട്ടിനെതിരെ പരാതി നൽകിയത്. ജിദ്ദ എയർപോർട്ട് 2024-ൽ 94% എന്ന അനുസരണ നിരക്ക് ആണ് കൈവരിച്ചത്.
അതേസമയം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മൊഹ്‌സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളമാണ് ഏറ്റവും കുറഞ്ഞ പരാതികൾ രേഖപ്പെടുത്തിയത്., ഒരു പരാതി മാത്രമാണ് ലഭിച്ചത്, യാൻബു എയർപോർട്ട്100% അനുസരണ നിരക്ക് കൈവരിച്ചു.
റിയാദ്, ദമാം, മദീന എയർപോർട്ടുകളാണ് യഥാക്രമം പരാതികളിൽ ജിദ്ദ എയർപോർട്ടിനു പിറകിൽ ഉള്ളത്.
വിമാനത്താവളങ്ങളിലെ യാത്രക്കാരിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട പരാതികളുടെ പട്ടികയിൽ പൊതു സേവനങ്ങളും സൗകര്യങ്ങളുമാണ് കൂടുതൽ ഉയർന്ന് വന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
