സൗദിയിൽ അഞ്ച് സോമാലിയക്കാരെ വധശിക്ഷക്ക് വിധേയരാക്കി
സൗദിയിലേക്ക് ഹഷീഷ് കടത്തിയതിന് നജ്‌റാൻ മേഖലയിൽ അഞ്ച് കുറ്റവാളികളെ ആഭ്യന്തര മന്ത്രാലയം വധശിക്ഷയ്ക്ക് വിധേയരാക്കി.
സൊമാലിയൻ പൗരന്മാരായ ഖാലിദ് അറബ്, ഹസ്സൻ മുഹമ്മദ്, മഹ്മൂദ് സാൽബ് ബല്ല, ജൗഹർ അബ്ദുള്ള, അബ്ദുൾ റഹ്മാൻ അലി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കുന്നതിനു മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും വ്യാപാരികൾക്കും നിയമം അനുശാസിക്കുന്ന ഏറ്റവും പരമാവധി ശിക്ഷ തന്നെ നൽകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
