തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഡ്രൈവിംഗിനിടെ വാഹനങ്ങൾ പെട്ടെന്ന് തെന്നി മാറുന്നതിനിടയാക്കുന്ന ആറ് കാരണങ്ങൾ വ്യക്തമാക്കി സൗദി മുറൂർ

ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് തെന്നി മാറുന്നതിലേക്ക് നയിക്കുന്ന ആറു കാരണങ്ങൾ വ്യക്തമാക്കി സൗദി ട്രാഫിക് വിഭാഗം.

കനത്ത മഴ, തെറ്റായ അളവിലോ കുറഞ്ഞ വായു നിറച്ചതോ ആയ ടയറുകൾ, ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നലുകൾ ഉപയോഗിക്കാതിരിക്കൽ, വേഗത പരിധി കവിയൽ, സമഗ്രമായ ആനുകാലിക വാഹന പരിശോധന നടത്താതിരിക്കൽ, ഡ്രൈവിംഗിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കൽ എന്നിവയാണ് വാഹനങ്ങൾ പെട്ടെന്ന് തെന്നി മാറുന്നതിലേക്ക് നയിക്കുന്ന ആറു കാരണങ്ങൾ.

റോഡിലെ പെട്ടെന്നുള്ള തെന്നിമാറൽ വ്യക്തിയുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കുമെന്ന് ഗതാഗത വകുപ്പ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്