സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് നീക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു
ജിദ്ദ: സൗദിയിൽ ഹുറൂബ് ആയ (ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ട) ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാർഹിക തൊഴിൽ വിസയിലുള്ളവര്‍ക്ക് ഹുറൂബ് നീക്കാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ മുസാനദ് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി അവസരം ദീര്‍ഘിപ്പിച്ചത്.
പുതിയ സ്‌പോണ്‍സര്‍ മുസാനദ് പ്ലാറ്റ്‌ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കലോടെ നടപടികൾ ആരംഭിക്കും. ഇഖാമ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ വ്യക്തി വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണുന്നുണ്ടെങ്കില്‍ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ. പുതിയ സ്‌പോണ്‍സര്‍ അപേക്ഷ അയച്ചാല്‍ തൊഴിലാളിക്ക് മൊബൈലില്‍ മെസേജ് വരും. ശേഷം തൊഴിലാളി സ്വന്തം മുസാനദ് പ്ലാറ്റ്‌ഫോമില്‍ കയറി അപ്രൂവല്‍ നല്‍കണം. അതോടെ പുതിയ സ്‌പോണ്‍സര്‍ക്ക് അബ്ഷിര്‍ വഴി ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാം.
ഈ ആനുകൂല്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹുറൂബായവര്‍ക്ക്, അഥവാ മെയ് 11-നു മുമ്പ് ഹുറൂബായവര്‍ക്കാണ് മന്ത്രാലയത്തിന്റെ ഈ ആനുകൂല്യം ലഭിക്കുക എന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
