അതിഥികളെ സൽക്കരിക്കാനായി അഞ്ച് മീറ്റർ വ്യാസമുള്ള പടുകൂറ്റൻ പാത്രം നിർമ്മിച്ച് സൗദി പൗരൻ; വീട്ടിലേക്ക് കൊണ്ടുവന്നത് ട്രെയിലറിൽ, വൈറലായി വിഡിയോ
അതിഥികളെ സൽക്കരിക്കുന്നതിനായി ഒരു സൗദി പൗരൻ സ്വന്തം വീട്ടിൽ സ്ഥാപിക്കാൻ വേണ്ടി ഭീമാകാരമായൊരു പാത്രം രൂപകൽപ്പന ചെയ്തതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹൂത്ത ബനി തമീം നഗരത്തിലാണ് ഈ പൗരൻ തൻ്റെ അതിഥികളെ സൽക്കരിക്കാനായി അഞ്ച് മീറ്റർ വീതിയുള്ള ഈ പടുകൂറ്റൻ ട്രേ ഒരുക്കിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഈ ഭീമാകാരമായ ട്രേ ഒരു വലിയ ട്രെയിലറിൽ കയറ്റി കൊണ്ടുവരുന്നതും, അതിൻ്റെ വലുപ്പം കാരണം ഒരു ക്രെയിൻ ഉപയോഗിച്ച് നിലത്തിറക്കുന്നതും കാണാം.
ട്രേ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് എളുപ്പമാക്കാൻ അടിവശത്തായി ഇതിന് നിരവധി ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. വലിച്ചെടുക്കുന്നതിനോ ഉയർത്തുന്നതിനോ സൗകര്യത്തിനായി മുകൾ ഭാഗത്ത് 40 ഇരുമ്പ് വളയങ്ങളും നൽകിയിരിക്കുന്നു.
“മാഷാ അല്ലാഹ്, കൂട്ടുകാരേ, ഇതൊരു ഇതിഹാസ ട്രേയാണ്. ഇത് ഹായിലിൽ നിന്ന് ഇവിടെയെത്താൻ 24 മണിക്കൂർ എടുത്തു,” എന്ന് വീഡിയോ പകർത്തിയയാൾ പറയുന്നുണ്ട്. സൗദി പൗരൻ്റെ ആതിഥ്യമര്യാദയും സ്നേഹവും വ്യക്തമാക്കുന്നതാണ് ഈ കൂറ്റൻ ട്രേയുടെ നിർമ്മാണം.
— علي الحمداوي (@alisaifeldin1) November 28, 2025
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
