തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇനി ശൈത്യകാലം; മുറബ്ബാനിയ സീസൺ ആരംഭിക്കുന്ന തിയ്യതി വ്യക്തമാക്കി ഡോ. ഖാലിദ് അൽ-സകാഖ്

സൗദി അറേബ്യയിൽ വസ്മ് സീസൺ അവസാനിക്കുന്നതോടെ ശൈത്യകാലത്തിൻ്റെ പ്രധാന ഘട്ടമായ ‘മുറബ്ബാനിയ’ സീസൺ അടുത്ത ബുധനാഴ്ച (2025 ഡിസംബർ 3) ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. ഖാലിദ് അൽ-സകാഖ് അറിയിച്ചു. രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന മുറബ്ബാനിയ കാലഘട്ടം 40 ദിവസം നീണ്ടുനിൽക്കും.

ആദ്യ 20 ദിവസം: ഈ ദിവസങ്ങൾ വസ്മ് സീസൺ്റെ അവശേഷിപ്പുകളുടെ സ്വാധീനത്തിലായിരിക്കും. അതിനാൽ ഈ സമയത്ത് കാലാവസ്ഥ താരതമ്യേന മിതമായ തണുപ്പായിരിക്കും. യുവജനങ്ങൾ പലരും ഈ ഘട്ടത്തിൻ്റെ തുടക്കത്തിൽ ഇപ്പോഴത്തെ പോലെ വേനൽക്കാല വസ്ത്രങ്ങൾ തന്നെ ധരിക്കാൻ സാധ്യതയുണ്ട്.

ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് തണുപ്പ് കടുക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളോടും തണുപ്പിനോടും പെട്ടെന്ന് പ്രതികരിക്കുന്ന മുതിർന്നവരും കുട്ടികളും മുറബ്ബാനിയ ആരംഭിക്കുമ്പോൾ തന്നെ ശൈത്യകാല വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങും, ഡോ. സകാഖ് കൂട്ടിച്ചേർത്തു,

മുറബ്ബാനിയ സീസൺ ആരംഭിക്കുന്നതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും തണുപ്പ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബഹ പോലുള്ള സൗദിയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ താപനില 7 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group