തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

മസ്ജിദുൽ ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് സ്വയം ചാടിയ തീർത്ഥാടകനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ അസീരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ റിപ്പോർട്ട്

മക്ക: മസ്ജിദുൽ ഹറാമിന്റെ മുകളിലെ നിലയിൽ നിന്ന് സ്വയം ചാടിയ തീർത്ഥാടകനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ അസീരിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട്.

പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്ന് സ്വയം ചാടിയ ഒരാളെ രക്ഷിക്കാനും നിലത്ത് ഇടിക്കുന്നത് തടയാനും ശ്രമിക്കുന്നതിനിടെ  റയാൻ അസീരിക്ക് പരിക്കേൽക്കുകയായിരുന്നു.

മക്കയിലെ സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയിൽ, സുരക്ഷാ ഉദ്യോഗസ്ഥനായ റയാൻ അൽ-അഹ്മദ് അസിരിയുടെ കാലിനും കാൽമുട്ടിനും രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായാണു റിപ്പോർട്ട് പറയുന്നത്.

ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, റയാൻ അൽ-അസീരിയെ ഫോണിൽ വിളിച്ചു. ഫോൺ കോളിനിടെ, അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തെയും സമർപ്പണത്തെയും ഉയർന്ന ജാഗ്രതയെയും അദ്ദേഹം പ്രശംസിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്