തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് എയർപോർട്ട് വഴി പോസ്റ്റൽ ഷിപ്മെന്റിലൂടെ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പോസ്റ്റൽ ഷിപ്പ്‌മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 38,340 മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

നൂതന സുരക്ഷാ സാങ്കേതികവിദ്യകളും തത്സമയ കണ്ടെത്തൽ രീതികളും ഉപയോഗിച്ച് പാക്കേജ് പരിശോധിച്ച ശേഷമാണ് പതിവ് കസ്റ്റംസ് നടപടിക്രമങ്ങൾക്കിടെ നിരോധിത മയക്ക് മരുന്ന് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഷിപ്മെന്റ്പിടികൂടിയതിനെത്തുടർന്ന്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തി, പോസ്റ്റൽ ഷിപ്മെന്റ് സ്വീകരിക്കാൻ തയ്യാറായിരുന്ന രാജ്യത്തിനകത്തെ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്