തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

പ്രവാസ ലോകത്തെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം; അബൂദാബിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

പ്രവാസ ലോകത്തെ ഞെട്ടിച്ച് കൊണ്ട് അബുദാബിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ നാല് പേർ മരിച്ചു. അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും അവരുടെ മലയാളി വീട്ടുജോലിക്കാരിയും ആണ്  മരിച്ചത്.

മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറയുമാണ് അപകടത്തിൽ മരിച്ചത്.

അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇന്നലെ രാവിലെയായിരുന്നു അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരുടെ മയ്യിത്തുകൾ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.എ.എയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്