തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് മെട്രോയിലെ 100 ദശലക്ഷാമത്തെ യാത്രക്കാരനായ മുസാഅദ് അൽ-ഉബൈദ് അന്തരിച്ചു

റിയാദ്: റിയാദ് മെട്രോയിൽ സഞ്ചരിച്ച 100 ദശലക്ഷാമത്തെ യാത്രക്കാരനായ മുസാഅദ് അൽ-ഉബൈദിന്റെ വിയോഗത്തിൽ റിയാദ് പൊതുഗതാഗത അതോറിറ്റി  ദുഃഖം രേഖപ്പെടുത്തി.

മരണപ്പെട്ടയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അതോറിറ്റി ആത്മാർത്ഥ അനുശോചനം അറിയിച്ചു.

സർവ്വശക്തനായ ദൈവം അദ്ദേഹത്തിൽ കരുണ ചൊരിയട്ടെയെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും പ്രാർത്ഥിച്ചു.

ഏതാനും മാസങ്ങൾക്ക് മുമ്പ്, മെട്രോ യാത്രയെക്കുറിച്ച് അൽ-ഉബൈദ് പങ്കുവെച്ച വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ ജോലിസ്ഥലത്തേക്ക് പോകാൻ സ്ഥിരമായി മെട്രോയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. തന്റെ കുട്ടികൾക്ക് വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റികളിലേക്ക് പോകാൻ ട്രെയിൻ യാത്ര ശീലമാക്കിക്കൊടുത്തതും അദ്ദേഹമായിരുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും സമയം ലാഭിക്കാനും മെട്രോ സഹായിച്ചതിനെ അദ്ദേഹം ഏറെ പ്രശംസിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഈ ആവേശം കണക്കിലെടുത്ത്, നൂറ് ദശലക്ഷാമത്തെ യാത്രക്കാരനായപ്പോൾ അതോറിറ്റി അദ്ദേഹത്തെ ആദരിക്കുകയും സൗജന്യ യാത്രകൾക്കായി ദർബ് കാർഡ് സമ്മാനമായി നൽകുകയും ചെയ്തിരുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്