സൽമാൻ രാജാവ് ആശുപത്രി വിട്ടു; വൈദ്യപരിശോധന ഫലങ്ങൾ തൃപ്തികരമെന്ന് റോയൽ കോർട്ട്
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. ഇന്നലെയാണ് അദ്ദേഹത്തെ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു.
പരിശോധനാ ഫലങ്ങൾ ഏറെ ആശ്വാസകരമാണെന്നും റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരത്തോടെ തന്നെ അദ്ദേഹം ആശുപത്രി വിട്ടു. തിരുഗേഹങ്ങളുടെ കാവൽക്കാരനായ സൽമാൻ രാജാവിന് പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെയെന്ന് റോയൽ കോർട്ട് പ്രസ്താവനയിലൂടെ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
