തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുടുംബാംഗം അമീർ ഫൈസൽ ബിൻ തുർക്കി അന്തരിച്ചു; മയ്യിത്ത് നമസ്കാരം നാളെ മക്കയിൽ

റിയാദ്: സൗദി രാജകുടുംബാംഗം അമീർ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുള്ള അൽ സൗദ് അന്തരിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ സൗദി ഭരണകൂടവും ഉന്നത വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേരാണ് രാജകുമാരന് അനുശോചനം അറിയിച്ചത്.

മയ്യിത്ത് നമസ്കാരം നാളെ (വ്യാഴാഴ്ച) മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് നടക്കും. മഗ്രിബ് നമസ്കാരത്തിന് ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം നടക്കുകയെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

പരേതന് അല്ലാഹുവിന്റെ കരുണയും മഗ്ഫിറത്തും പ്രീതിയും ലഭിക്കട്ടെയെന്നും സ്വർഗ്ഗത്തോപ്പുകളിൽ ഇടം നൽകട്ടെയെന്നും പ്രാർത്ഥിക്കുന്നതായി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group