തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിൽ നിന്നും പാരച്യൂട്ടിൽ രക്ഷപ്പെട്ട വനിതാ പൈലറ്റിന് തുണയായി കുവൈത്തി യുവാവ് (വീഡിയോ)
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ജഹ്‌റ (Al Jahra) മേഖലയിൽ യുദ്ധവിമാനം തകർന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട അമേരിക്കൻ വനിതാ പൈലറ്റിന് താങ്ങായി പ്രാദേശിക നിവാസി.
വിമാനം തകർന്നു വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട് വിജനമായ സ്ഥലത്ത് ഇറങ്ങിയ പൈലറ്റിനെ ആശ്വസിപ്പിക്കുന്ന കുവൈത്തി യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കുവൈത്തിൽ ഒന്നിലധികം യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിലൊന്നിലെ പൈലറ്റാണ് അൽ ജഹ്‌റയിൽ ഇറങ്ങിയത്.
പരിഭ്രാന്തയായി കാണപ്പെട്ട പൈലറ്റിനോട് “നിങ്ങൾ സുരക്ഷിതയാണ്” എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് യുവാവ് ധൈര്യം പകരുന്നത് വീഡിയോയിൽ കാണാം.
പരിക്കേറ്റ പൈലറ്റുമാരെ ഉടൻ തന്നെ കുവൈത്ത് സൈന്യം ആശുപത്രിയിലേക്ക് മാറ്റിയതായും അവരുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
യുഎസ് സൈന്യവുമായി സഹകരിച്ച് വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് കുവൈത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
🚨🇰🇼 "إنتِ في أمان".. كويتي يطمئن قائدة طائرة أميركية سقطت "الجهراء"
— أيمن الغبيوي Ayman Alghibiwi (@ayman999) March 2, 2026
أظهر مقطع فيديو متداول صباح اليوم رجل كويتي وهو يتحدث مع قائدة طائرة هبطت بالمظلة في منطقة الجهراء بالكويت، عقب سقوط طائرتها.
ويُسمع في الفيديو المتداول وهو يطمئنها بالقول: "أنتِ في أمان". https://t.co/JlmLGQQ0wA pic.twitter.com/5x6rPX17iW
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
