സൗദിയിലെ യാമ്പു എണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രോൺ പതിച്ചതായി പ്രതിരോധ മന്ത്രാലയം; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു
റിയാദ്: സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള പ്രധാന വ്യവസായ നഗരമായ യാമ്പുവിലെ സംറഫ് എണ്ണശുദ്ധീകരണ ശാലയിൽ ഡ്രോൺ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്തൽ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യാമ്പു തുറമുഖത്തിന് നേരെ വന്ന മിസൈൽ തകർത്തതിന് തൊട്ടു പിന്നാലെയാണ് എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണമുണ്ടായത്.
സൗദി അറേബ്യൻ ഓയിൽ കമ്പനി (സൗദി അരാംകോ) യും മൊബിൽ യാൻബു റിഫൈനിംഗ് കമ്പനി ഇൻകോർപ്പറേറ്റഡും (എക്‌സോൺ മൊബിൽ കോർപ്പറേഷന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം) തമ്മിലുള്ള തുല്യ ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമാണ് സംറഫ് റിഫൈനറി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
