ശവ്വാൽ പിറ തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലും ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ (വെള്ളി) ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും
മാസപ്പിറവി കണ്ട വിവരം സ്ഥിരീകരിച്ചതോടെ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പ്രമുഖ ഖാദിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
