തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

‎ഉംറക്കാർക്ക് സൗദി വിടാനുള്ള അവസാന തീയതി ഓർമ്മപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

‎ഉംറ വിസയിൽ സൗദിയിലുള്ളവർ സൗദി വിടേണ്ട അവസാന തീയതി ഓർമ്മപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.

‎ദുൽഖഅദ് ഒന്ന് അഥവാ ഏപ്രിൽ 18 ശനിയാഴ്ചയാണ് ഉംറ വിസക്കാർ സൗദി വിടേണ്ടത്.

‎ഏപ്രിൽ 13 തിങ്കൾ മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിലെതാമസരേഖ (ഇഖാമ) ഉള്ളവർ, ​ഹജ്ജ് പെർമിറ്റ് ഉള്ളവർ, ​മക്കയിലെ വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇലക്ട്രോണിക് പെർമിറ്റ് (തസ്‌രീഹ്) ഉള്ളവർ എന്നീ മൂന്ന് വിഭാഗക്കാർക്ക് മാത്രമാണ് മക്കയിലേക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ പ്രവേശനം അനുവദിക്കുക.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്