തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

‎വെടിനിർത്തൽ നീട്ടി


‎അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടക്കേണ്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം.

‎ഇറാൻ ഒരു ഏകീകൃത നിർദ്ദേശം  സമർപ്പിക്കുന്നത് വരെയും ചർച്ചകൾ പൂർത്തിയാകുന്നത് വരെയും ആക്രമണങ്ങൾ ഉണ്ടാവില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്നും  ട്രംപ് വ്യക്തമാക്കി.

‎അതേസമയം തുറമുഖ ഉപരോധം ഒരു യുദ്ധപ്രഖ്യാപനമാണെന്നും അത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്