തിങ്കളാഴ്‌ച, ജൂൺ 29, 2026
Middle EastTop StoriesUSA

അമേരിക്കയുടെ അപ്രതീക്ഷിത പിന്മാറ്റം; പശ്ചിമേഷ്യയിൽ നിന്ന് ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവലിച്ചു

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക വിന്യാസത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ പിൻവലിച്ചു.

പത്തുമാസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിലാണ് കപ്പൽ തിരികെ അമേരിക്കയിലേക്ക് പോകുന്നത്. മേഖലയിൽ ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പിന്മാറ്റത്തെ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ മാറ്റം. യുഎസ് സൈനിക ശക്തിയുടെ വലിയൊരു ഭാഗമായ ഈ കപ്പൽ ചെങ്കടലിൽ നിന്നാണ് ഇപ്പോൾ പിൻവാങ്ങുന്നത്.

ഈ നീക്കം മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമമാണോ അതോ സൈന്യത്തിന്റെ തന്ത്രപരമായ പുനർവിന്യാസമാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

ആധുനിക അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിന്യാസങ്ങളിലൊന്നാണ് ഫോർഡ് പൂർത്തിയാക്കിയത്.

വെടിനിർത്തൽ ചർച്ചകൾ പലപ്പോഴും പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിന്റെ അഭാവം അമേരിക്കയുടെ നേരിട്ടുള്ള പ്രഹരശേഷിയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group