സൗദിയിൽ വേനൽക്കാലം എപ്പോൾ തുടങ്ങും? തീയതി പ്രവചിച്ച് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ
റിയാദ്: നമ്മൾ ഇപ്പോഴും വസന്തകാലത്താണ് ജീവിക്കുന്നതെന്നും കടുത്ത വേനലിലേക്ക് രാജ്യം കടക്കാനിരിക്കുന്നുവെന്നും പ്രമുഖ സൗദി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി വ്യക്തമാക്കി.
വ്യത്യസ്ത മാനദണ്ഡങ്ങൾ അനുസരിച്ച് 2026-ലെ വേനൽക്കാലത്തിന്റെ തുടക്കം മൂന്ന് വ്യത്യസ്ത തീയതികളിലായാണ് കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കാലാവസ്ഥാ ശാസ്ത്രം, ജ്യോതിശാസ്ത്രം, അറബികളുടെ പാരമ്പര്യ രീതികൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ആ മൂന്ന് തീയതികളാണ് അൽഹുസൈനി വ്യക്തമാക്കുന്നത്.
കാലാവസ്ഥാ പഠനങ്ങളുടെയും കൃത്യമായ താപനില വ്യതിയാനങ്ങളുടെയും അടിസ്ഥാനത്തിൽ 2026 ജൂൺ 1 മുതൽ വേനൽക്കാലം ആരംഭിക്കും. ഇത് ഹിജ്ര വർഷം 1447 ദുൽഹിജ്ജ 15-നാണ് വരുന്നത്.
പൗരാണിക കാലം മുതൽ അറബികൾ നക്ഷത്രങ്ങളുടെയും കാറ്റിന്റെയും സഞ്ചാരപഥം അടിസ്ഥാനമാക്കി പിന്തുടരുന്ന രീതി പ്രകാരം 2026 ജൂൺ 7-നാണ് (ദുൽഹിജ്ജ 21, 1447) വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.
ഭൂമിയുടെ ഭ്രമണവും സൂര്യന്റെ സ്ഥാനവും അടിസ്ഥാനമാക്കിയുള്ള ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ 2026 ജൂൺ 21-നാണ് (മുഹറം 6, 1448) വേനൽക്കാലം ആരംഭിക്കുക.
ജ്യോതിശാസ്ത്രപരമായ ഈ വേനൽക്കാലത്തിന്റെ തുടക്കം വടക്കേ പകുതിയിൽ പകലിന് നീളം ഏറ്റവും കൂടുകയും രാത്രിക്ക് നീളം ഏറ്റവും കുറയുകയും ചെയ്യുന്നസവിശേഷ പ്രതിഭാസത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
