ചൊവ്വാഴ്‌ച, ജൂൺ 2, 2026
Saudi ArabiaTop StoriesTraffic

വാഹനങ്ങൾ വലതുവശം ചേർന്ന് ഓടിക്കേണ്ട 5 സന്ദർഭങ്ങൾ വ്യക്തമാക്കി സൗദി ട്രാഫിക് വിഭാഗം

വാഹനങ്ങൾ റോഡിന്റെ വലതുവശം ചേർന്ന് ഓടിക്കേണ്ട നിർബന്ധിത സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി ട്രാഫിക് വിഭാഗം. ഡ്രൈവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 പ്രധാന സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്.

വലത്തോട്ട് തിരിയേണ്ടപ്പോൾ: വാഹനം സഞ്ചരിക്കുന്ന റോഡിൽ നിന്നും വലത് വശത്തേക്കുള്ള മറ്റൊരു റോഡിലേക്ക് തിരിഞ്ഞ് പ്രവേശിക്കേണ്ടി വരുമ്പോൾ.

വേഗത കുറവായിരിക്കുമ്പോൾ: റോഡിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗതയേക്കാൾ കുറഞ്ഞ വേഗതയിലാണ് നിങ്ങൾ വാഹനം ഓടിക്കുന്നതെങ്കിൽ.

കാഴ്ച മങ്ങുമ്പോൾ: മൂടൽ മഞ്ഞ് പൊടിക്കാറ്റ് പോലെ കാലാവസ്ഥയോ മറ്റെന്തെങ്കിലും കാരണങ്ങളോ മുൻനിർത്തി റോഡിലെ കാഴ്ച പരിധി (Visibility) കുറയുമ്പോൾ.

എതിർദിശയിൽ വാഹനം വരുമ്പോൾ: ഇരുവശത്തേയ്ക്കും വാഹനങ്ങൾ പോകുന്ന റോഡുകളിൽ വിപരീത ദിശയിൽ നിന്നും മറ്റൊരു വാഹനം മുന്നിലേക്ക് വരുമ്പോൾ.

മറ്റ് വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ: പിന്നിൽ നിന്നും വരുന്ന മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ (ഓവർടേക് ചെയ്യാൻ) വഴി സൗകര്യപ്പെടുത്തുമ്പോൾ.

റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ഈ 5 നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa