സൗദിയിൽ പുതുതായി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പരമാവധി 5 ഇൻസ്റ്റന്റ് വിസകൾ മാത്രം; നിബന്ധനകൾ പുതുക്കി ഖിവ
റിയാദ്: സൗദി അറേബ്യയിൽ പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഇൻസ്റ്റന്റ് വിസകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ പ്ലാറ്റ്‌ഫോം.
രണ്ടു വർഷത്തിൽ താഴെ മാത്രം പ്രായമുള്ള പുതിയ സ്ഥാപനങ്ങൾക്ക് ഇനി മുതൽ പരമാവധി 5 ഇൻസ്റ്റന്റ് വിസകൾ മാത്രമേ ലഭിക്കുകയുള്ളൂ.
അതേസമയം, രണ്ടു വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങൾക്ക് ഒരുമിച്ച് ഒരൊറ്റ അപേക്ഷയിലൂടെയോ അല്ലെങ്കിൽ ആഴ്ചയിൽ ഒന്നിലധികം അപേക്ഷകളിലൂടെയോ പരമാവധി 50 ഇൻസ്റ്റന്റ് വിസകൾ വരെ സ്വന്തമാക്കാമെന്നും ഖിവ വ്യക്തമാക്കി.
എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാമിൽ എൻറോൾ ചെയ്തിട്ടുള്ളതും നിശ്ചിത ആവശ്യകതകൾ പൂർത്തിയാക്കിയതുമായ സ്ഥാപനങ്ങൾക്ക് തുടക്കത്തിൽ 2 വിസകളാണ് അനുവദിക്കുക.
തുടർന്ന് സ്ഥാപനത്തിലെ സ്വദേശിവൽക്കരണത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുസൃതമായി മാത്രമേ വിസകളുടെ എണ്ണം കൂട്ടാൻ സാധിക്കൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
