സൗദിയിൽ കടുത്ത ചൂട് തുടരുന്നു; കിഴക്കൻ പ്രവിശ്യയിൽ 47 ഡിഗ്രി, ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യത
സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് കടുക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂട് തുടരുമെന്നും, ഇതിന്റെ സ്വാധീനം വടക്കൻ അതിർത്തി മേഖലകളിലേക്കും ഖസീമിലേക്കും വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മക്ക, മദീന, തബൂക്ക്, അൽ-ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറച്ചേക്കാം.
രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ദമ്മാമിലാണ്, 47 ഡിഗ്രി. ബുറൈദ -46 ഡിഗ്രി, റിയാദ്, മദീന, അറാർ എന്നിവിടങ്ങളിൽ 45 ഡിഗ്രി, മക്ക, ഹായിൽ-42 ഡിഗ്രി, തബൂക്, നജ്‌റാൻ-40 ഡിഗ്രി, ജിസാൻ-37 ഡിഗ്രി എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ താപനില.
ജിസാൻ, അസീർ, അൽ-ബാഹ എന്നിവിടങ്ങളിലും മക്കയുടെ തെക്കൻ മലയോര മേഖലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
