സൗദിക്ക് നേരെ ഹൂത്തി ഷെല്ലാക്രമണം; സ്ത്രീയും കുട്ടിയും അടക്കം 11 പേർക്ക് പരിക്കേറ്റു
റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയിൽ ഹൂത്തി ഭീകര മിലിഷ്യ നടത്തിയ ആക്രമണത്തിൽ നാല് വയസ്സുള്ള കുട്ടിയും സ്ത്രീയും ഉൾപ്പെടെ 11 സിവിലിയന്മാർക്ക് പരിക്കേറ്റു.
ആഗസ്റ്റ് 6 വ്യാഴാഴ്ചയാണ് നിഷ്ഠൂരമായ ഈ ഭീകരാക്രമണം നടന്നതെന്ന് യമനിലെ നിയമസാധുത പുനഃസ്ഥാപിക്കാനുള്ള അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
മനുഷ്യവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഷെല്ലുകൾ പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ വിവിധ രാജ്യക്കാരായ സിവിലിയന്മാർ ഉൾപ്പെടുന്നു:
ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം ഏഴ് സൗദി പൗരന്മാർക്കും, രണ്ട് ഈജിഷ്യൻ പൗരന്മാർക്കും, ഒരു യെമനി പൗരനും ഒരു പാക്കിസ്ഥാൻ സ്വദേശിക്കുമാണ് പരിക്കേറ്റത്.
സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അതിന്റെ പരമ്പരാഗത ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മേജർ ജനറൽ തുർക്കി അൽ-മാലികി ചൂണ്ടിക്കാട്ടി.
പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൂത്തി ഭീകരരുടെ ഇത്തരം അക്രമങ്ങൾക്കെതിരെ കർശനവും ശക്തവുമായ സുരക്ഷാ-സൈനിക നടപടികൾ സഖ്യസേനയുടെ സംയുക്ത കമാൻഡ് തുടർന്നും സ്വീകരിക്കുമെന്ന് മേജർ ജനറൽ അൽ-മാലികി ഉറപ്പിച്ചു പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
