ഷൂസുകൾക്കുള്ളിൽ 58 കിലോ ഷാബു ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താനുള്ള ശ്രമം തകർത്തു
ജിദ്ദ: ജിദ്ദ ഇസ് ലാമിക് പോർട്ട് വഴി എത്തിയ പുരുഷന്മാരുടെ ഷൂസ് ഷിപ്പിങ്ങിൽ ഒളിപ്പിച്ച് 58.6 കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു) കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
ഷുസുകളുടെ കാവിറ്റികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മെത്താംഫെറ്റാമൈൻ കണ്ടെത്തിയത്. തുടർന്ന് മയക്കു മരുന്ന് സ്വീകരിക്കേണ്ട ആളുകളെ കണ്ടെത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.
കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമായി സുരക്ഷാ സാങ്കേതികവിദ്യകളും ചെക്കിങ് രീതികളും ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഷിപ്പിങ്ങിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വാക്താവ് ഹമ്മൂദ് അൽ-ഹർബി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
