വെള്ളിയാഴ്‌ച, സെപ്റ്റംബർ 4, 2026
Saudi ArabiaTop Stories

‎സൗദിയിലെ അഞ്ച് മേഖലകളിൽ ഇന്ന് മഴക്കും വെള്ളപ്പാച്ചിലിനും സാധ്യത

ജിദ്ദ : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  ഇന്ന് നജ്റാൻ, ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ‎ഇടത്തരം മുതൽ ശക്തമായ മഴയും ഇടിമിന്നലും വെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നു.

‎മേൽ പ്രദേശങ്ങൾക്ക് പുറമേ റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക്, മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയും വ്യക്തമാക്കി.

‎ചെങ്കടലിലെ ഉപരിതല കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക് ദിശയിലേക്ക് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം 1 മുതൽ 2 മീറ്റർ വരെയായിരിക്കും.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്