വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2026
Saudi ArabiaTop Stories

‎സൗദിയിലെ നാല് പ്രദേശങ്ങളിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

‎ജിദ്ദ: ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.

മക്ക, മദീന, അൽബാഹ, ജിസാൻ, അസീർ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ മഴക്കും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

‎അടുത്ത ആഴ്ച അവസാനം വരെ ചില  പ്രദേശങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ സൂചിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്