സൗദിയിൽ 30 ദിവസത്തിനുള്ളിൽ മുഴുവൻ ശമ്പളവും ലഭിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടിക്രമം വ്യക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: തൊഴിലാളിയുടെ ശമ്പളം വൈകിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.
തൊഴിൽ കരാർ ഔദ്യോഗികമായി രേഖപ്പെടുത്തിയതോ 2025 ഒക്ടോബറിന് ശേഷം പുതുക്കിയതോ ആണെങ്കിൽ, അത് എക്‌സിക്യുട്ടീവ് രേഖയായി കണക്കാക്കും. ഇതിനായി ഖിവ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ജീവനക്കാരന്റെ രേഖപ്പെടുത്തിയ തൊഴിൽ കരാറിന് ഈ പദവി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. തുടർന്ന്, ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് 30 ദിവസം പിന്നിട്ടിട്ടും, സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ശമ്പളം പൂർണമായി നൽകാത്ത പക്ഷം, ജീവനക്കാരന് നേരിട്ട് “നാജിസ്” പ്ലാറ്റ്‌ഫോമിലൂടെ ശമ്പളം നടപ്പാക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന കേസുകളിൽ ജീവനക്കാരൻ പ്രത്യേകമായി തൊഴിൽ കേസ് ഫയൽ ചെയ്യുകയോ സൗഹൃദപരമായ ഒത്തുതീർപ്പ് നടപടിക്രമത്തിലൂടെ കടന്നുപോകുകയോ ചെയ്യേണ്ടതില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
