വ്യാഴാഴ്‌ച, ഒക്ടോബർ 1, 2026
Saudi ArabiaTop Stories

‎സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ, വെള്ളപ്പൊക്ക മുന്നറിയിപ്പ്

ജിദ്ദ: വ്യാഴാഴ്ച ജിസാൻ, അസീർ, അൽ-ബഹ, മക്ക, മദീന എന്നീ മേഖലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും പൊടിയും മണലും ഇളക്കിവിടുന്ന സജീവമായ കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.
‎
‎അൽ-ബഹ മേഖലയിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, അസീറിൽ അഹദ് റാഫിദ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
‎
‎മദീനയിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
‎
‎അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി, അൽ-ഖസിമിന്റെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
‎
‎പല പ്രദേശങ്ങളുടെയും ചില ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്