ശനിയാഴ്‌ച, ഒക്ടോബർ 3, 2026
Saudi ArabiaTop Stories

‎”ജപ്പാൻ ഏറ്റവും വലിയ കബളിപ്പ്: ടോക്കിയോയിലെ ചില പ്രദേശങ്ങൾ റിയാദിലെ ബത്ഹായെ പോലെ”: ജപ്പാനേക്കാൾ സൗദി അറേബ്യ പല തലങ്ങളിൽ മുന്നിലെന്ന് യാത്രികൻ ഇബ്രാഹിം അൽ-മുതൈരി

യാത്രികനായ ഇബ്രാഹിം അൽ-മുതൈരി ജപ്പാനെ “ഏറ്റവും വലിയ കബളിപ്പ് ” എന്ന് വിശേഷിപ്പിച്ചു. ജപ്പാനെ മറ്റൊരു “ഗ്രഹം” പോലെയുള്ള വ്യത്യസ്തമായ രാജ്യമായി അവതരിപ്പിക്കുന്നത് യാഥാർഥ്യത്തെക്കാൾ അതിശയോക്തിപരമാണെന്നും, സാങ്കേതികവിദ്യയിലും ജീവിതസൗകര്യങ്ങളുടെ എളുപ്പത്തിലും സൗദി അറേബ്യ ജപ്പാനേക്കാൾ പല ഘട്ടങ്ങൾ മുന്നിലാണെന്നും തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു.
‎
‎‘ബൻകാം’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അൽ-മുതൈരി ഇക്കാര്യം പറഞ്ഞത്. ജപ്പാനിലേക്കുള്ള തന്റെ ആദ്യ സന്ദർശനമായിരുന്നു ഇതെന്നും, ഈ യാത്രയ്ക്കിടെ വലിയ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറിയ നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് നിങ്ങളോട് പറയാൻ കഴിയും, ജപ്പാൻ ഏറ്റവും വലിയ കബളിപ്പിപ്പാണ്. എന്താണ് ‘ജപ്പാൻ ഒരു ഗ്രഹം’ എന്നൊക്കെ പറയുന്നത്? വളരെ വളരെ വളരെ സാധാരണമായ ഒരു രാജ്യം മാത്രമാണ്”, അദ്ദേഹം പറഞ്ഞു.
‎
‎അഭിമുഖത്തിന് ഏകദേശം നാല് അല്ലെങ്കിൽ അഞ്ച് മാസം മുമ്പായിരുന്നു തന്റെ ജപ്പാൻ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ രീതിയിലുള്ള നീല മഷി മുദ്ര പതിപ്പിക്കുന്ന പേപ്പർ ടിക്കറ്റുകൾ പോലും താൻ അവിടെ ഉപയോഗിച്ചെന്നും, സാങ്കേതികവിദ്യയുടെയും സേവനങ്ങൾ ലഭിക്കുന്നതിലെ എളുപ്പത്തിന്റെയും നിലവാരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുന്നതിനാണ് ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
‎
‎അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങൾ സൗദിയിൽ അവരേക്കാൾ പല ഘട്ടങ്ങൾ മുന്നിലാണ്. ഞാൻ പറയുന്നത് സാങ്കേതികവിദ്യയുടെ കാര്യത്തിലാണ്… ജീവിതം എളുപ്പമുള്ളതിനെക്കുറിച്ചും പറയുകയാണ്.” ടോക്കിയോയിലെ ചില പ്രദേശങ്ങൾ താൻ ചിത്രീകരിച്ചിട്ടുണ്ടെന്നും, അവയ്ക്ക് റിയാദിലെ ബത്ഹാ പ്രദേശവുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‎
‎രാജ്യങ്ങളെ അവയുടെ യഥാർഥ നിലവാരത്തേക്കാൾ വലിയ രീതിയിൽ വാഴ്ത്തുന്നതിനെയും അൽ-മുതൈരി വിമർശിച്ചു. “അർഹതയില്ലാത്തത്ര വലിയ രീതിയിൽ രാജ്യങ്ങളെ പുകഴ്ത്തുന്നത് ശരിയല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ അഭിപ്രായത്തിൽ ജപ്പാൻ വളരെ സാധാരണമായ രാജ്യമാണെന്നും, സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ അവിടെ പിന്നാക്കാവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‎
‎ജപ്പാനിലെ ചിന്താഗതിയെ “വളരെ യാഥാസ്ഥിതികവും മാറ്റങ്ങളോട് പൊരുത്തപ്പെടാത്തതുമാണ്” എന്നും അൽ-മുതൈരി വിശേഷിപ്പിച്ചു. ജാപ്പനീസ് കാറുകളുടെ ഡിസൈനുകളെയും അദ്ദേഹം വിമർശിച്ചു. അവ ഒരേ രീതിയിലുള്ളതാണെന്നും പുതിയ കാലത്തെ സാങ്കേതിക-ഡിസൈൻ മാറ്റങ്ങളുമായി വേണ്ടത്ര മുന്നേറുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്