സൗദിയിലെ രേഖകളില്ലാത്ത യമനികളുടെ പദവി ശരിയാക്കാൻ സൽമാൻ രാജാവിന്റെ നിർദ്ദേശം
റിയാദ് : യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. റഷാദ് അൽ-അലിമിയുടെ അഭ്യർത്ഥന മാനിച്ച്, നിയമ വിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് താമസിക്കുന്ന യമനികളുടെ സ്റ്റാറ്റസ്, രണ്ട് വിശുദ്ധ പള്ളികളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശപ്രകാരം, ശരിയാക്കുന്നത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
പദവി ശരിയാക്കലിന്റെ പ്രയോജനം ലഭിക്കാൻ യമൻ പാസ്പോർട്ട് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു, നടപടിക്രമങ്ങളുടെ ആരംഭ തീയതി ബന്ധപ്പെട്ട ഔദ്യോഗിക അക്കൗണ്ടുകൾ വഴി പ്രഖ്യാപിക്കും.
യമൻ ജനതയ്ക്ക് രാജ്യത്തിന്റെ നേതൃത്വം നൽകുന്ന തുടർച്ചയായ പിന്തുണയുടെയും സാഹോദര്യ നിലപാടുകളുടെയും വിപുലീകരണമായാണ് ഇത് കണക്കാക്കുന്നത്.വിദേശകാര്യ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങൾ, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
