ബുധനാഴ്‌ച, ഒക്ടോബർ 7, 2026
Saudi ArabiaTop Stories

‎റിയാദിനെ ലക്ഷ്യമാക്കി വീണ്ടും ഹുത്തി മിസൈൽ: ആകാശത്തു വെച്ച് തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന

റിയാദ്:  റിയാദിന്റെ വടക്ക് ഭാഗത്തേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനിർത്തി ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് അത് നശിപ്പിച്ചതായി യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യം പ്രഖ്യാപിച്ചു.
‎
‎സഖ്യം പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങളുടെ വ്യോമ ഇന്റലിജൻസ് സംവിധാനം സൻആയുടെ ആകാശത്ത് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോമിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത് തകർക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സഖ്യം അറിയിച്ചു.
‎
‎കഴിഞ്ഞ ദിവസം ഹൂത്തി മിലിഷ്യ ഖമീസ് മുഷൈത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്