ബുധനാഴ്‌ച, ഒക്ടോബർ 7, 2026
Saudi ArabiaTop Stories

‎ഗൾഫ് കപ്പ് 27 സൗദിക്ക്


ജിദ്ദ : ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ യുഎഇയെ 2-0 ന് പരാജയപ്പെടുത്തി സൗദി ദേശീയ ടീം അറേബ്യൻ ഗൾഫ് കപ്പ് “ഗൾഫ് 27” കിരീടം നേടി.

‎സൗദിക്ക് വേണ്ടി പതിനൊന്നാം മിനിറ്റിൽ ഹമാം അൽ-ഹമാമി ആദ്യ ഗോളും പതിമൂന്നാം മിനിറ്റിൽ ഫറാസ് അൽ-ബർകാനി രണ്ടാം ഗോളും നേടി.

1994, 2002, 2003 എന്നീ വർഷങ്ങളിലെ കിരീടങ്ങൾക്ക് ശേഷം സൗദി ദേശീയ ടീം ചരിത്രത്തിൽ നാലാം തവണയാണ് ഈ കിരീടം നേടുന്നത്.

‎ഗൾഫ് കപ്പ് ‘ഗൾഫ് 27’ ൽ സൗദി ദേശീയ ടീം കിരീടം നേടിയതിനെത്തുടർന്ന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൽമാൻ രാജാവിനെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും, സൗദി ജനതയെയും   അഭിനന്ദനം അറിയിച്ചു.

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്