വ്യാഴാഴ്‌ച, ഒക്ടോബർ 8, 2026
Saudi ArabiaTop Stories

‎റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണങ്ങളിൽ വനിതകൾ അടക്കം മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു: 38 പേർക്ക് പരിക്കേറ്റു

‎കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ വനിതകൾ അടക്കം മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു.
‎
‎അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ രാജ്യക്കാരായ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും, 28 പൗരന്മാർക്കും ബംഗ്ലാദേശി, ഫിലിപ്പിനോ രാജ്യങ്ങളിലെ രണ്ട് താമസക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.
‎
‎റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെടുകയും അഞ്ച് പൗരന്മാർക്കും രണ്ട് ഈജിപ്തുകാർക്കും ഒരു പാകിസ്ഥാനിക്കും അടക്കം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

‎പരിക്കേറ്റ എല്ലാവരെയും ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആക്രമണങ്ങളിലും ചില ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്