ഇന്ത്യൻ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു
റിയാദ് ലക്ഷ്യമാക്കിയ പൂത്തികൾ ആക്രമണം അഴിച്ചു വിട്ടതിനെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ നിർത്തിയതായി റിപ്പോർട്ട്.
റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയർ ശനിയാഴ്ച വരെ നിർത്തിവച്ചു, അതേസമയം ഇൻഡിഗോ വെള്ളിയാഴ്ച വരെ റിയാദ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ശനിയാഴ്ച വരെ നിർത്തിവച്ചു.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങൾ കാരണം ഒക്ടോബർ 16 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ലുഫ്താൻസ എയർലൈൻസിന്റെയും മറ്റ് യൂറോപ്യൻ വിമാനക്കമ്പനികളുടെയും ഉടമസ്ഥതയിലുള്ള ജർമ്മൻ വ്യോമയാന കമ്പനിയായ ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു.
കാൻസൽ ആയ യാത്ര പുന ക്രമീകരിക്കാനും ടിക്കറ്റ് റിഫണ്ട് ചെയ്യാനും അവസരം ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
