ബുധനാഴ്‌ച, ഒക്ടോബർ 14, 2026
Top StoriesWorld

‎വധശിക്ഷ ലഭിക്കാൻ വേണ്ടി തന്റെ സഹതടവുകാരനെ കൊന്ന ജെയിംസിന്റെ വധ ശിക്ഷ വിഷം കുത്തി വെച്ച് നടപ്പാക്കി

ഫ്ലോറിഡ: വധശിക്ഷയ്ക്ക് വിധിക്കപ്പെടാൻ വേണ്ടി തന്റെ സഹതടവുകാരനെ കൊലപ്പെടുത്തിയ  തടവുകാരനെ സംഭവം കഴിഞ്ഞ് ഏകദേശം 18 വർഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ച വധശിക്ഷക്ക് വിധേയനാക്കി.
‎
‎63 കാരനായ ജെയിംസ് റോബർട്ട്‌സനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. മൂന്നു ഡോസ് മാരക വിഷം കുത്തി വെച്ചായിരുന്നു ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
‎
‎അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ റോബർട്ട്‌സൺ അന്തിമ പ്രസ്താവന നൽകാൻ വിസമ്മതിച്ചു. “വേണ്ട , ഞാൻ നേരെയാണ്,” എന്ന് മാത്രമാണ് അയാൾ  പറഞ്ഞത്.
‎
‎2008-ൽ ഉറങ്ങിക്കിടക്കുമ്പോൾ സഹ തടവുകാരൻ ഫ്രാങ്ക് ഹാർട്ടിനെ കഴുത്തു ഞെരിച്ച് കൊന്നതിന് കൊലപാതക കുറ്റം റോബർട്ട്സൻ സമ്മതിക്കുകയും എല്ലാ അപ്പീലുകളും ഒഴിവാക്കുകയും ചെയ്തു. ജയിലിൽ കഴിയേണ്ടിവരാതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് അദ്ദേഹം അന്വേഷകരോട് പറഞ്ഞു.
‎
‎
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്