സൗദിയിൽ സ്വദേശി വനിതയുടെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ ഖസീം മേഖലയിൽ ഒരു സ്വദേശി വനിതയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതിയായ സഹർ ബിൻത് ഫൈസൽ അൽ-ഹർബി അവരുടെ മാതാവ് അമൽ ബിൻത് തുലൈഹാൻ അൽ-ഹർബിയെ വെടിവച്ചുകൊല്ലുകയും, മൃതശരീരത്തെ അപമാനിക്കുകയും, തന്റെ സഹോദരിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനാണ് വധ ശിക്ഷക്ക് വിധേയയായത്.
പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റ കൃത്യം തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും ഉന്നത കോടതികൾ വധശിക്ഷാ വിധി ശരി വെക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് വിധി നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
