റിയാദിനേയും കിഴക്കൻ പ്രാവിശ്യയേയും ലക്ഷ്യമാക്കി ഹൂത്തി ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം
റിയാദ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈലും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞു തകർത്തതായി സഖ്യ സേന അറിയിച്ചു.
മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രസ്താവനയിൽ വാക്താവ് വ്യക്തമാക്കി.
അതേ സമയം സ ആദ ഗവർണ്ണറേറ്റിലെ ഹുത്തി ബാലിസ്റ്റിക് മിസൈൽ ലോഞ്ച് പ്ലാറ്റ് ഫോം സഖ്യ സേന തകർത്തു. ജിസാൻ ആക്രമണത്തിന് ഈ പ്ലാറ്റ്ഫോം ആയിരുന്നു ഹൂത്തികൾ ഉപയോഗിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
