ഒമാനിലേക്കുള്ള വിസാ വിലക്ക് വീണ്ടും നീട്ടി
മസ്കറ്റ്: സ്വകാര്യ മേഖലയിൽ ചില പ്രഫഷനുകൾക്കുള്ള വിസാ വിലക്ക് ഒമാൻ മാൻ പവർ മന്ത്രാലയം 6 മാസത്തേക്ക് കൂടി നീട്ടി.
സെയിൽസ്, മാർക്കറ്റിംഗ്, പ്രൊക്യുർമെൻ്റ് റെപ്രസൻ്റേറ്റീവ്, കൺസ്ട്രക്ഷൻ, ക്ളീനിംഗ് തുടങ്ങി പ്രവാസികളെ സാരമായി ബാധിക്കുന്ന പ്രഫഷനുകൾ വിലക്കിയ ലിസ്റ്റിൽ ഉണ്ട്.
2013 അവസാനം മുതലായിരുന്നു ചില പ്രഫഷനുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ആരംഭിച്ചത്. 6 മാസത്തേക്കുള വിലക്ക് പിന്നീട് യഥാ സമയം 6 മാസങ്ങൾക്ക് കൂടി പുതുക്കുന്നതായാണു കാണുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa