ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop StoriesU A E

യു എ ഇയിൽ യൂസഫലിക്ക് ആജീവാനന്ത വിസ ലഭിച്ചത് സൗദി മാധ്യമങ്ങളിലും വാർത്തയാകുന്നു

ലുലു മേധാവി എം എ യൂസുഫലിക്ക് യു എ ഇയുടെ ആജീവാനന്ത വിസ ലഭിച്ചത് പ്രമുഖ സൗദി ഓൺലൈൻ മാധ്യമങ്ങളിലും ജനകീയ വാർത്തയായി പ്രചരിക്കുന്നു.

പല പ്രമുഖ ന്യൂസ് പോർട്ടലുകളും ഇൻസ്റ്റഗ്രാം ന്യൂസ് അക്കൗണ്ടുകളുമെല്ലാം യൂസുഫലിക്ക് സ്ഥിര താമസാനുമതി ലഭിച്ചത് വലിയ പ്രാധാന്യത്തോടെത്തന്നെ റിപ്പോർട്ട് ചെയ്തു. നിരവധി സൗദി യുവതി യുവാക്കൾക്ക് ജോലി നൽകുന്ന യൂസുഫലിയെ അഭിനന്ദിച്ച് കൊണ്ട് പല സൗദികളും കമൻ്റുകളും ചെയ്യുന്നുമുണ്ട്.

യു എ ഇ അനുവദിച്ച സ്ഥിര താമസത്തിനുള്ള ഗോൾഡ് കാർഡ് വിസ ആദ്യമായി ലഭിക്കുന്ന വിദേശി എം എ യൂസുഫലിയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്