Saturday, September 21, 2024
Jeddah

ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിക്കുന്നു.

ജിദ്ദ : ശിഹാബ് തങ്ങൾ പെയിൻ & പാലിയേറ്റീവ് താഴേക്കോടിന്‌ വേണ്ടി ജിദ്ദ താഴേക്കോട് പഞ്ചായത്ത് കെ. എം. സി. സി ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം ഇരുപത്തി ഏഴാം തീയ്യതി വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിക്ക് ഷറഫിയ ഓഡസ്റ്റ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തിൽ വിജയികളാകുന്ന ടീമിന് കെ. എം. സി. സി താഴേക്കോട് ട്രോഫിയും,  പ്രൈസ് മണിയും,  റണ്ണർ അപ്പ്‌ ആവുന്ന ടീമിന് ഐ. ടി. സി ട്രാവൽസ് ഷറഫിയ സ്പോൺസർ ചെയ്യുന്ന ട്രോഫിയും,  പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്. 

 പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. 

രജിസ്‌ട്രേഷനും,  കൂടുതൽ വിവരങ്ങൾക്കും ബിഷർ. പി. കെ – താഴേക്കോട് (055 212 28 79),  ഹാഷിം നാലകത്ത് ( 058 075 11 71),  അഫ്സൽ പാറങ്ങാടൻ ( 053 413 23 30) എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q