Sunday, September 22, 2024
Jeddah

പ്രവാസി സ്പോർട്സ് ഫെസ്റ്റിന് ഷറഫിയയിൽ ആവേശോജ്വല തുടക്കം

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ഡിസംബറിൽ ജിദ്ദയിൽ നടത്താനിരിക്കുന്ന സ്പോർട്സ് മെഗാ ഫെസ്റ്റിലെ ഷറഫിയ മേഖലാതല ഇൻഡോർ മത്സരങ്ങൾ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി ഉത്ഘാടനം ചെയ്തു. സന്ദർശകർക്കുള്ള എൻട്രി കൂപ്പൺ ഉത്ഘാടനം യൂസുഫ് ഹാജിക്ക് പാസ് നൽകിക്കൊണ്ട് മേഖലാ പ്രസിഡന്റ് മുഹമ്മദലി ഓവുങ്ങൽ നിർവഹിച്ചു. സ്പോർട്സ് വിങ് കൺവീനർ എ കെ സൈതലവി ആശംസയർപ്പിച്ചു സംസാരിച്ചു.

വ്യക്തിഗത മത്സരങ്ങളായ കേരംസ്‌, ചെസ്സ് എന്നീ ഇനങ്ങളിൽ ബലദ്, ബാഗ്ദാദിയ, ഷറഫിയ എന്നീ യൂണിറ്റുകളിൽ നിന്നും പതിനാല്‌ ടീമുകൾ പങ്കെടുത്തു. മുഹമ്മദ് ആലുങ്ങൽ, ഫാറൂഖ് ശാന്തപുരം, ഹബീബ് റഹ്മാൻ, സാബിർ പി കെ, അൻവർ എൻ പി, ഉമറുൽ ഫാറൂഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

സ്പോർട്സ് കോഓർഡിനേറ്റർ എൻ കെ അഷ്‌റഫ്, ജനറൽ ക്യാപ്റ്റൻ തമീം അബ്ദുല്ല, ഫിനാൻസ് ചീഫ് റസാഖ് മാസ്റ്റർ, അസീസ് കണ്ടോത്ത്, നൗഷാദ് കൊളത്തറ, സലിം എടയൂർ, ഷാഹിദുൽ ഹഖ്, സൈനുൽ ആബിദീൻ തുടങ്ങിയവർ നേതൃത്വം നൽകി. വേങ്ങര നാസർ സ്വാഗതവും ഷിഫാസ് ചോലക്കൽ നന്ദിയും പറഞ്ഞു.

ഇൻഡോർ മത്സരങ്ങൾക്കു പുറമെ ഫുട്‌ബോൾ, ക്രിക്കറ്റ്, വോളി ബോൾ, ഷട്ടിൽ, വടം വലി, ഓട്ടം, നടത്തം, നീന്തൽ എന്നിങ്ങനെ പത്ത് ഇനങ്ങളിലാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് ഗ്രൂപ്പ് തല മത്സരങ്ങൾ മത്സരങ്ങൾ നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q