Sunday, September 22, 2024
Riyadh

റിയാദ് മ്യൂസിക് ക്ലബ്‌, ജരീർ മെഡിക്കൽ സെന്റർ വർണ്ണോത്സവം – 2019

റിയാദ്: കോമഡി ഉത്സവം ഫെയിം താരങ്ങളായ ജ്യോതിഷ് മട്ടന്നൂർ, ജയകുമാർ തിരുവനന്തപുരം, ജയപ്രകാശ് നെടുമങ്ങാട് എന്നിവരുടെ അത്യുജ്വല പ്രകടവുമായ്‌ റിയാദ് മ്യൂസിക് ക്ലബ്‌ അണിയിച്ചൊരുക്കുന്ന വർണോത്സവം സീസൺ 2, നാളെ അരങ്ങേറും

കഴിഞ്ഞ വർഷം പ്രശസ്ത കോമഡി താരം സിറാജ് പയ്യോളിയുടെ പ്രകടനം വർണോത്സവം 1 വൻ വിജയമാക്കിയ റിയാദിലെ പ്രേക്ഷകർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന വർണ്ണശബളമായ പരിപാടിയാകും വർണോത്സവം 2.

സെപ്റ്റംബർ മൂന്ന് വ്യാഴം രാത്രി എട്ട് മണിക്ക് എക്സിറ്റ് പതിനെട്ടിലെ നോഫ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ റിയാദ് മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശ യും, നൃത്ത, നൃത്യങ്ങളും മെഗാഷോ യുടെ മാറ്റു കൂട്ടും.

ഷക്കീർ മണ്ണാർമല, ലിജോ ജോൺ, ഷിഹാദ് കൊച്ചിൻ എന്നിവർ കോർഡിനേറ്റർ മാരായ പരിപാടിയിൽ, നാസർ വണ്ടൂർ രക്ഷാധികാരിയും, ഷമീർ വളാഞ്ചേരി, സുബൈർ ആലുവ, ഷാജഹാൻ തീരുർ, സയ്ദ് ചെറുതുരുത്തി, സജാദ് പള്ളം,അൻവർ കൊടുവള്ളി, ജോസഫ് ജോർജ്, അൽത്താഫ് കോഴിക്കോട്, ഒമർ ഷെരീഫ്, കബീർ കോഴിക്കോട്, മനാഫ് കീരിനാട്‌, ദിൽഷാദ്,സഫർ, ശിഹാബ്, റിയാസ്, ജിബിൻ എന്നിവർ പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആണ്. ഫാഹിദ്‌ കരുവാര ക്കുണ്ട്, ലിജോ ജോൺ എന്നിവർ അവതാരകരായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q