സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു
ജിദ്ദ: ജിദ്ദയിലെ ഹംദാനിയയിൽ മലയാളി യുവാവ് ഷോക്കേറ്റ്
മരണപ്പെട്ടു.
മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരണപ്പെട്ടത്.
മീറ്റർ ബോക്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഇലക്ട്രിക് വയറിൽ നിന്നായിരുന്നു ഇസ്ഹാഖലിക്ക് ഷോക്കേറ്റത്.
മൃതദേഹം ഇപ്പോൾ ജിദ്ദ അൽ ഹംറയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിലാണുള്ളത്.
അംനയാണ് ഇസ്ഹാഖിന്റെ ഭാര്യ. മകൻ അമിൻ ഷാൻ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എന്നിവർ നേതൃത്വം നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
